2012-06-27 20:27:28

വിശ്വാസവത്സരത്തിന്‍റെ
അക്ഷരമുദ്ര


27 ജൂണ്‍ 2012, റോം
വിശ്വാസവത്സരത്തിന്‍റെ ഔദ്യോഗിക ചിഹ്നം പ്രകാശനംചെയ്തു.
2012 ഒക്ടോബര്‍ 11-ാം തിയതി ആരംഭിച്ച് 2013, നവംമ്പര്‍ 24-ാം തിയതി ക്രിസ്തു രാജന്‍റെ തിരുനാള്‍വരെ, ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന
ആഗോള സഭയുടെ വിശ്വാസവത്സരത്തിന്‍റെ ഔദ്യോഗിക ചിഹ്നമാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ റോമിലുള്ള ഓഫിസില്‍ പ്രകാശനംചെയ്തത്.
ചതുരാകൃതിയിലുള്ള പ്രതലത്തില്‍ തെളിഞ്ഞു നില്ക്കുന്ന കപ്പല്‍ ക്രിസ്തുവിന്‍റെ സഭയെ പ്രതിനിധാനം ചെയ്യുന്നു, കപ്പല്‍ സഞ്ചരിക്കുന്ന അലകള്‍ ഈ ലോകത്തെയും അതിലെ ജീവിത സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു, കപ്പലിന്‍റെ കൊടിമരം ക്രിസ്തുവിന്‍റെ കുരിശ്ശാണ്. അതില്‍ ക്രമീകരിച്ചിരിക്കുന്ന ഗതി നിയന്ത്രിക്കുന്ന പായകള്‍
I H S (Jesus is the Saviour) എന്നീ ഗ്രീക്കു അക്ഷരങ്ങളില്‍ സംയോജനം ചെയ്തിരിക്കുന്നത് പരമ്പരാഗതമായി സഭയില്‍ ഉപയോഗിക്കുന്ന ക്രിസ്തുവിന്‍റെ അക്ഷരമുദ്ര തന്നെയാണത്.

അക്ഷരമുദ്രയ്ക്ക് പശ്ചാത്തമായ വൃത്തം സൂര്യനെ പ്രതിനിധാനം ചെയ്യുന്നു.
ഈ ഭൂമിയില്‍ എന്നും തെളിയുന്ന ജീവല്‍ പ്രകാശവും, സ്നേഹപ്രദീപവുമായ ക്രിസ്തുവിനെയും ഒപ്പം അവിടുത്തെ സനാതന സാന്നിദ്ധ്യം അനുദിന ജീവിതത്തില്‍ മനുഷ്യര്‍ക്ക് ലഭ്യമാക്കുന്ന പരിശുദ്ധ ദിവ്യകാരുണ്യത്തെയും ചിത്രീകരിക്കുന്നുവെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല്ല വിവരിച്ചു.









All the contents on this site are copyrighted ©.