2012-06-27 20:23:13

പ്രഭമങ്ങുന്ന
പ്രസംഗകല


27 ജൂണ്‍ 2012, റോം
പ്രഭമങ്ങുന്ന വിനിമയ ഉപാധിയായി മാറുകയാണ് പ്രസംഗകലയെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പി റൈനോ ഫിസിക്കേല്ലാ അഭിപ്രായപ്പെട്ടു.
നവസുവിശേഷവത്ക്കരണ പദ്ധിതിയുടെ ഭാഗമായി ഇറ്റലിയിലെ സ്പൊലേത്തോ കലാ-സാംസ്ക്കാരിക മേളയിയില്‍ സംഘടിപ്പിക്കുന്ന
ഏഴ് മാരക പാപങ്ങളെ പ്രതിപാദിക്കുന്ന പ്രസംഗ പരമ്പരയെക്കുറിച്ച് സംസാരിക്കവേയാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആധുനിക മാധ്യമങ്ങളുടെ അതിപ്രസരവും ഭാഷാസംസ്ക്കരത്തോടുള്ള താല്പര്യക്കുറവുമാണ് 20-ാം നൂറ്റാണ്ടുവരെ സാമൂഹ്യ സാംസ്ക്കാരിക മതാത്മക മേഖലകളില്‍ തിളങ്ങിനിന്ന പ്രസംഗകലയെ തരംതാഴ്ത്തിയതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി. അസൂയ, അഹങ്കാരം, ആര്‍ത്തി, ലൈംഗീകാസക്തി, വിദ്വേഷം, മന്ദത, ഭോജനപ്രിയം എന്നീ ഏഴു പാപങ്ങളെക്കുറിച്ച് പ്രഗത്ഭരായ വാഗ്മികളെക്കൊണ്ടു ജൂണ്‍ 29-ന് നടത്തുവാന്‍ പോകുന്ന പ്രസംഗ പരംമ്പരയെക്കുറിച്ച് സംസാരിക്കവേയാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല ഇപ്രകാരം പ്രസ്താവിച്ചത്.

തിരുവചനങ്ങളുടെ വ്യാഖ്യാനത്തോടൊപ്പം, ഭാഷാഭംഗിയും വാക്ചാതുരിയുള്ളതും, ജനഹൃദയങ്ങളെ സ്പര്‍ശിക്കുന്നതുമായ പ്രഭാഷണങ്ങളായിരിക്കണം ദേവാലയങ്ങളിലെ പ്രസംഗങ്ങള്‍ എന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.