2012-06-26 16:48:26

വിദേശ സാമ്പത്തിക സഹായം ചൂഷണത്തിനുള്ള മറയാകരുത് : ആര്‍ച്ചുബിഷപ്പ് തോമാസി


26 ജൂണ്‍ 2012, ജനീവ
സാമ്പത്തിക ക്രയവിക്രയങ്ങള്‍ മനുഷ്യാന്തസ്സ് ആദരിക്കണമെന്ന് യു.എന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തീക സഹായവും വിദേശ കടവും പൊതു നന്‍മയ്ക്കുവേണ്ടിയുള്ളതായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ കടവും അടിസ്ഥാന മനുഷ്യാവകാശങ്ങളും എന്ന വിഷയത്തെ അധികരിച്ച് ജനീവയിലെ യു.എന്‍ ആസ്ഥാനത്തു നടന്ന സാമ്പത്തിക സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങള്‍ക്കിടയില്‍ അസമത്വം വളര്‍ത്തുന്ന സാമ്പത്തിക ബന്ധങ്ങള്‍ നീതിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവികസിത രാഷ്ട്രങ്ങള്‍ക്കു നല്‍കുന്ന സഹായം അഴിമതിക്കാരായ രാഷ്ട്രനേതാക്കള്‍ ദുര്‍വിനിയോഗം ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സുതാര്യമായ ധനവിനിയോഗ നടപടികള്‍ രൂപീകരിക്കപ്പെടണമെന്നും ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.