2012-06-26 16:48:07

ബിഷപ്പ് വിന്‍ച്ചെന്‍സോ പാല്യ കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍


26 ജൂണ്‍ 2012, വത്തിക്കാന്‍
കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷനായി ബിഷപ്പ് വിന്‍ച്ചെന്‍സോ പാല്യയെ മാര്‍പാപ്പ നിയമിച്ചു. ഇപ്പോള്‍ തെര്‍നി-നാര്‍നി- അമേലിയ രൂപതാധ്യക്ഷനായി ശുശ്രൂഷ ചെയ്യുന്ന ബിഷപ്പ് വിന്‍ച്ചെന്‍സോ പാല്യയ്ക്ക് മെത്രാപ്പോലീത്ത സ്ഥാനവും പാപ്പ നല്‍കി. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ എന്നിയോ അന്തോനെല്ലി പ്രായപരിധിയെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.








All the contents on this site are copyrighted ©.