2012-06-24 20:15:31

എയിഡ്സിന്
ചിലവു കുറഞ്ഞ
ചികിത്സ


24 ജൂണ്‍ 2012, റോം
എയിഡ്സ് രോഗികള്‍ക്ക് ഫലപ്രദവും ചിലവു കുറഞ്ഞതുമായ ചികിത്സ ആഗോളതലത്തില്‍ ലഭ്യമാക്കാമെന്നത് അപ്രായോഗികമായ ചിന്തയല്ലെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. ജൂണ്‍ 22-ാം തിയതി വെള്ളിയാഴ്ച റോമില്‍ ചേര്‍ന്ന എയ്ഡ്സിനെക്കുറിച്ചുള്ള 8-ാമത് അന്തര്‍ദേശിയ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. എയിഡ്സ് രോഗികളെ തുണയ്ക്കാനും രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാനും കലവറയില്ലാതെ എല്ലാ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന്, “കുട്ടികളും അമ്മമാരും ജീവിക്കാന്‍,” എന്ന ആപ്തവാക്യവുമായി ചേര്‍ന്ന സമ്മേളനത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പായുടെ പ്രതിനിധിയായെത്തിയ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അഭ്യര്‍ത്ഥിച്ചു.

ഈ രോഗത്തിന്‍റെ പിടിയില്‍നിന്നും ആയിരക്കണക്കിന് അമ്മമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കാന്‍ പ്രത്യേകിച്ച് ആഫ്രിക്കപോലുള്ള ദരിദ്ര രാജ്യങ്ങളിലുള്ളവരെ തുണയ്ക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.