2012-06-24 20:38:27

ആയുധവിപണനം വേണ്ടെന്ന്
തായ് ജനങ്ങള്‍


24 ജൂണ്‍ 2012, തായിലണ്ട്
തായിവാനിലെ കത്തോലിക്കര്‍ നിരായുധീകരണത്തിനായി പ്രസിഡന്‍റ് മാ യിന്‍-ജോ-യോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 2-മുതല്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടയുടെ ആസ്ഥാനത്ത് ആരംഭിക്കുന്ന ആഗോള
ആയുധ വിപണനത്തെ കുറിച്ചുള്ള സമ്മേളനത്തിന് ആമുഖമായിട്ടാണ് തായിവാനിലെ ജനങ്ങള്‍ തങ്ങളുടെ പ്രതിഷേധം പ്രസിഡന്‍റിനെ അറിയിച്ചത്. സമാധാനത്തിനു പകരം മുറിവും വേദനയും, ആയിരക്കണക്കിന് നിര്‍ദ്ദേഷികളുടെ മരണത്തിനും വഴിയൊരുക്കുന്ന ആയുധ വിപണനത്തില്‍നിന്നും പിന്‍മാറണമെന്ന്,
തന്‍റെ ഭരണത്തിന്‍റെ രണ്ടാം ഊഴത്തിലേയ്ക്കു കടന്ന പ്രസിഡന്‍റ്, മാ യിന്‍-ജോ-യ്ക്ക് സമര്‍പ്പിച്ച
പ്രതിഷേധ പത്രികയിലൂടെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ സര്‍ക്കാരുമായി നാലാം തവണ ഒപ്പുവയ്ക്കാന്‍ പോകുന്ന കോടികളുടെ ആയുധവിപണനത്തോട് പ്രതിഷേധിച്ചാണ് തായാവാനിലെ ജനങ്ങള്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
2008-ലും, 2010-ലും, 2011-ലും പ്രസിഡന്‍റ് മാ അമേരിക്കയില്‍നിന്നും വന്‍ ആയുധവിപണനം നടത്തിയതിന്‍റെ വെളിച്ചത്തിലാണ് തായിവാനില്‍ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നു വരുന്നതെന്ന്, കത്തോലിക്കാ സംഘടനകള്‍ക്കുവേണ്ടി, ഫാദര്‍ വില്ലി ഒലേവിയര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.