2012-06-24 20:21:00

www.annusfidei.va
വിശ്വാസവത്സരത്തിന്
വെബ്സൈറ്റ്


24 ജൂണ്‍ 2012, റോം
വിശ്വാസവത്സര പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍
വത്തിക്കാന്‍ പുതിയ വെബ് സൈറ്റ് www.annusfidei.va തുറന്നു.
വത്തിക്കാനില്‍ ഒക്ടോബര്‍ 11-ാം തിയതി ഞായറാഴ്ച ബനഡിക്ട് 16-ാമന്‍ പാപ്പ തുടക്കമിടുവാന്‍ പോകുന്നതും, ഒരു വര്‍ഷക്കാലം നീണ്ടുനില്ക്കുവാന്‍ പോകുന്നതുമായ വിശ്വാസവത്സര പരിപാടികളുടെ വിശദാംശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് വെബ്സൈറ്റിന്‍റെ ഉദ്ദേശമെന്ന്, നവസുവശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റയിനോ ഫിസിക്കേല്ലാ റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇപ്പോള്‍ ഇംഗ്ലിഷ്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുള്ള www.annusfidei.va വെബ് സൈറ്റ്.. സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോളിഷ് എന്നീ ഭാഷകളിലും ഉടനെ ലഭ്യമാക്കുമെന്ന് വിശ്വാസവത്സരാഘോഷ പരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ അറിയിച്ചു.

വിശ്വാസവത്സരവുമായി ബന്ധപ്പെട്ട പാപ്പായുടെ പ്രബോധനങ്ങളും,
കേന്ദ്ര ഓഫിസില്‍നിന്നുള്ള ആവശ്യമായ രേഖകളും നിര്‍ദ്ദേശങ്ങളും
ദേശീയ സഭകള്‍ക്കും പ്രാദേശിക സഭകള്‍ക്കും സമയാസമയങ്ങളില്‍ നല്കിക്കൊണ്ട് ആഗോളസഭയിലെ നവസുവിശേഷവത്ക്കരണ പദ്ധതികള്‍ കാര്യക്ഷമമാക്കുകയുമാണ് സൈറ്റിന്‍റെ, www.annusfidei.va-ന്‍റെ ലക്ഷൃമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.