2012-06-22 20:38:18

സ്ത്രീകള്‍ക്ക്
സുരക്ഷിതമല്ലാത്ത രാജ്യം


22 ജൂണ്‍ 2012, അമേരിക്ക
സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമാണ് ഭാരതമെന്ന്, സാമൂഹ്യ പഠനങ്ങള്‍ തെളിയിക്കുന്നു. ഉയര്‍ന്ന നിരക്കിലുള്ള പെണ്‍-ശിശുക്കളുടെ മരണവും, പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹവും, സ്ത്രീപീഡനക്കേസുകളും വിലയിരുത്തിക്കൊണ്ടാണ് അമേരിക്കയിലെ ട്രസ്റ്റ് ലോ – തോംസണ്‍ റോയിറ്റര്‍ ഫൗണ്ടേഷന്‍ ഭാരതത്തെ ഇപ്രകാരം വിലയിരുത്തിയത്. ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമായി കാനഡയെ വിലയിരുത്തുന്ന ഫൗണ്ടേഷന്‍, സൗദി അറേബ്യ, ഇന്തൊനേഷ്യാ, തെക്കെ ആഫ്രിക്ക, മെക്സിക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളെക്കാളും സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷയില്ലാത്ത നാടായി ഭാരതത്തെ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീ വിവേചനം ഏറ്റവും കൂടുതല്‍ അനുഭവവേദ്യമാകുന്ന ഭാരതത്തില്‍ വികസനത്തിന്‍റെ പാതകളില്‍നിന്നും സ്ത്രീകളെ പാടേ മാറ്റി നിര്‍ത്തിയിരിക്കുന്നതായിട്ടും ഫൗണ്ടേഷന്‍ വിലയിരുത്തി.








All the contents on this site are copyrighted ©.