2012-06-21 11:08:31

സുവിശേഷവത്ക്കരണം
ഇനിയും വെല്ലുവിളി


20 ജൂണ്‍ 2012, റോം
ദൈവത്തെ പുറംതള്ളുന്ന സംസ്ക്കാരത്തിന് എതിരായ വെല്ലുവിളിയാണ് സുവിശേഷവത്ക്കരണമെന്ന്, മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തെരോവിക്ക് പ്രസ്താവിച്ചു. നിരീശ്വരത്ത്വവും മതനിരപേക്ഷവാദവും, സുഖലോലുപതയും ഉപഭോഗ സംസ്ക്കാരവും വളര്‍ന്ന് മനുഷ്യന്‍ ഉപരിപ്ലവമായ വിധത്തില്‍ ജീവിതത്തെയും ഉത്തരവാദിത്തങ്ങളെയും കാണുന്ന സംസ്ക്കാരത്തില്‍, നവസുവിശേഷവത്ക്കരണ പദ്ധതിയുടെ പുതിയ രൂപങ്ങള്‍ കണ്ടെത്താനുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന് ഒരുക്കമായിട്ടാണ് instrumentum laboris കര്‍മ്മരേഖ പ്രകാശനംചെയ്തതെന്ന്, ജൂണ്‍ 19-ന് വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് എത്തെരോവിക്ക് വ്യക്തമാക്കി. 13 പൗരസ്ത്യ സഭകളുടെ സിനഡുകള്‍, 114 ദേശീയ മെത്രാന്‍ സമിതികള്‍, വത്തിക്കാന്‍റെ 24 വിവിധ വകുപ്പുകള്‍, സന്ന്യസ സഭകളുടെ കൂട്ടായ്മകള്‍ എന്നിവയില്‍നിന്നു ശേഖരച്ച വിദഗ്ദ്ധ അഭിപ്രായങ്ങളെ അധാരമാക്കിയാണ് സിനഡിനുള്ള കര്‍മ്മരേഖ ഒരുക്കിയിരിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് എത്തെരോവിക്ക് വിശദീകരിച്ചു.
മെത്രാന്മാരുടെ സിനഡിന്‍റെ 13-ാമത് സാധാരണ സമ്മേളനം ഒക്ടോബര്‍ 7-മുതല്‍ 28-വരെ തിയതികളില്‍ വത്തിക്കാനില്‍ നടക്കുമെന്നും ആര്‍ച്ചുബിഷപ്പ് എത്തിരോവിക്ക് അറിയിച്ചു.









All the contents on this site are copyrighted ©.