2012-06-21 20:07:39

നൈജീരിയയിലെ
ചാവേര്‍ ആക്രമണം


21 ജൂണ്‍ 2012,
നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ബനഡിക്ട് 16-ാമന്‍ പാപ്പ വേദനയോടെ അനുസ്മരിച്ചു. ചാവേര്‍ ആക്രമികള്‍ നൈജീരിയയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ ആക്രമിച്ച സംഭവം അനുസ്മരിച്ചുകൊണ്ടാണ് ജൂണ്‍ 19-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണമദ്ധ്യേ പാപ്പാ തന്‍റെ ദുഃഖം രേഖപ്പെടുത്തിയത്. നൈജീരിയയില്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ മരണമടഞ്ഞവര്‍ക്കും മുറിപ്പെട്ടവര്‍ക്കുമായി പ്രാര്‍ത്ഥിച്ചതോടൊപ്പം, നിര്‍ദ്ദോഷികളുടെ രക്തച്ചൊരിച്ചിലില്‍നിന്നും എത്രയും വേഗം അധിക്രമികള്‍ പിന്‍വാങ്ങണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.
വിദ്വേഷത്തിന്‍റെ പാത വെടിഞ്ഞ് അനുരഞ്ജിതമായ സമൂഹത്തിലൂടെ സമാധാനം വളര്‍ത്തുവാനും, അവരവരുടെ വിശ്വാസം ജീവിക്കാന്‍ സ്വാതന്ത്ര്യവും അവകാശവും സമൂഹം വളര്‍ത്തിയെടുക്കാന്‍
സാമൂഹ്യ-രാഷ്ട്രീയ-മത നേതാക്കള്‍ സഹകരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.