2012-06-21 10:05:26

ജലനിരപ്പിലെ
പ്രാര്‍ത്ഥനാലയം


20 ജൂണ്‍ 2012, തായിവാന്‍
തായിവാനില്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി ജലവിതാനത്തില്‍ ദേവാലയം പണിതീര്‍ത്തു. തായിവാനിലെ, സണ്‍ മൂണ്‍ ലയിക്കിലാണ് യാത്രികരെയും വിനോദസഞ്ചാരികളെയും കണക്കിലെടുത്തുകൊണ്ട് ജലവിതാനത്തില്‍ പ്രാര്‍ത്ഥനാലയും പണിതീര്‍ത്തിരിക്കുന്നത്.
തായ്ച്ചൂങ് രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് മാര്‍ട്ടിന്‍ സൂ യോവിന്‍റെ നേതൃത്വത്തില്‍ തായിവാന്‍ ഷിപ്പിംങ് കമ്പനി പണിതീര്‍ത്ത മനോഹരമായ കൊച്ചു ദേവാലയത്തില്‍ 100 പേര്‍ക്ക് ദിവ്യബലയര്‍പ്പിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. വിനോദസഞ്ചാരികള്‍ക്ക് നല്കേണ്ട അജപാലന ശുശ്രൂഷയുടെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ അപ്പസ്തോലിക പ്രബോധനമാണ് ജലവിതാനത്തിലെ ദേവാലയത്തെക്കുറിച്ചു ചിന്തിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബിഷപ്പ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു.
ടൂറിസ്റ്റുകള്‍ ധാരാളമായെത്തുന്ന സണ്‍മൂണ്‍ തടാകമുള്ള തന്‍റെ രൂപതയില്‍ തുടക്കമിട്ട ഈ പദ്ധതിയില്‍നിന്നു കിട്ടുന്ന പണം അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ തുണയ്ക്കുവാന്‍ ഉപയോഗിക്കുമെന്നും ബിഷപ്പ് മാര്‍ട്ടിന്‍ അറിയിച്ചു.








All the contents on this site are copyrighted ©.