2012-06-19 18:13:21

മെത്രാന്മാരുടെ സിനഡ്
കര്‍മ്മരേഖ പുറത്തിറക്കി


19 ജൂണ്‍ 2012, വത്തിക്കാന്‍
മെത്രാന്മാരുടെ സിനഡു സമ്മേളനത്തനുള്ള കര്‍മ്മരേഖ Intrumentum laboris പ്രകാശനംചെയ്തു. നവസുവിശേഷവത്ക്കരണ പദ്ധതിയെക്കുറിച്ചു പഠിക്കുവാന്‍ പോകുന്ന ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന് സമ്മേളനത്തിന് ഒരുക്കമായിട്ടാണ് ജൂണ്‍ 19-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ കര്‍മ്മരേഖ പ്രകാശനംചെയ്തത്.
സുവിശേഷവത്ക്കരണത്തിന്‍റെ കാതല്‍, സുവിശേഷം തന്നെയായ ക്രിസ്തുവിലുള്ള വിശ്വാസാനുഭവമാണ്, എന്നത് കര്‍മ്മരേഖയുടെ ആദ്യ അദ്ധ്യായവും, മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ എങ്ങനെ വിശ്വാസം ജീവിക്കാം എന്നത് രണ്ടാമദ്ധ്യയവും, മൂന്നാമത്തെ അദ്ധ്യായം സുവിശേഷവത്ക്കരണ പാതയില്‍ ആരാധനക്രമം, മതബോധനം, അജപാലന ശുശ്രൂഷ, ഉപവി പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നുവെന്ന്, സിനഡു സമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി, ആര്‍ച്ചുബിഷ്പ്പ് നിക്കോളെ എത്തിരോവിക്ക് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.