2012-06-19 17:57:42

കുടിയേറ്റത്തില്‍
മാനിക്കപ്പെടേണ്ട
മനുഷ്യാന്തസ്സ്


19 ജൂണ്‍ 2012, ഹങ്കറി
കുടിയേറ്റക്കാരോട് തുറവുള്ള സമൂഹങ്ങള്‍ അഭയം തേടിയെത്തുന്നവരുടെ മനുഷ്യാന്തസ്സ് മാനിക്കണമെന്ന്,
അഭയാര്‍ത്ഥികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപകാര്യദര്‍ശി, മോണ്‍സീഞ്ഞോര്‍ ബന്തേലിയോ പ്രസ്താവിച്ചു. ജൂണ്‍ 20-ന് ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന അഭയാര്‍ത്ഥി ദിനത്തോട് അനുബന്ധിച്ച്, ഹങ്കറിയിലെ ഏഗേറില്‍ ചേര്‍ന്ന അന്തര്‍ദേശിയ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍. ബന്തേലിയോ ഇപ്രകാരം പ്രസ്താവിച്ചത്. മനുഷ്യാന്തസ്സിനോടുള്ള ആദരവും സമൂഹത്തില്‍ മനുഷ്യവ്യക്തിക്കു നല്കുന്ന കേന്ദ്രസ്ഥാനവുമാണ് യാത്രികരോടും കുടിയേറ്റക്കാരോടുമുള്ള രാഷ്ട്രങ്ങളുടെ സമീപനത്തിന് ആധാരമായിരിക്കേണ്ടതെന്ന് ബന്തേലിയോ തന്‍റെ പ്രബന്ധത്തില്‍ വ്യക്തമാക്കി. അജപാലന മേഖലയില്‍ കുടിയേറ്റക്കാരുടെ സാമൂഹ്യവും ആത്മീയവുമായ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പിന്‍തുണയും സഹായവും നല്കിക്കൊണ്ടാണ് കത്തോലിക്കാ സഭ അവരെ തുണയ്ക്കുവാന്‍ പരിശ്രമിക്കുന്നതെന്നും വത്തിക്കാന്‍റെ വക്താവ് പ്രബന്ധത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.