2012-06-19 08:36:05

അഭയാര്‍ത്ഥി ദിനം
ജൂണ്‍ 20


18 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
ലോക വ്യാപകമായ അഭയാര്‍ത്ഥി സാന്നിദ്ധ്യത്തിനു കാരണം യുദ്ധമാണെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍, ബാന്‍ കീ മൂണ്‍ പ്രസ്താവിച്ചു. ജൂണ്‍ 20-ാം തിയതി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ആചരിക്കുന്ന ‘ലോക അഭയാര്‍ത്ഥി ദിന’ത്തോട് അനുബന്ധിച്ചിറക്കിയ സന്ദേശത്തിലാണ് മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. സീറിയ, സൊമാലിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ യുദ്ധവും, വടക്കെ ആഫ്രിക്കന്‍ ദേശങ്ങളിലും മദ്ധ്യപൂവ്വദേശ രാജ്യങ്ങളിലും നടമാടുന്ന നീണ്ട അഭ്യന്തര സംഘട്ടനങ്ങളും സാമൂഹ്യ-രാഷ്ട്രീയ അസ്ഥിരതയുമാണ് രാജ്യാന്തര അഭയാര്‍ത്ഥി പ്രവാഹത്തിന്‍റെ
മുഖ്യകാരണമെന്ന് മൂണ്‍ തന്‍റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നാലുകോടിയോളം വരുന്ന രാജ്യാന്തര അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും കണക്കുകള്‍ക്കു പിന്നില്‍ ദാരിദ്ര്യം, പരിസ്ഥിതി മാറ്റം, കാലാവസ്ഥാ വ്യതിയാനം, തൊഴില്‍ രാഹിത്യം എന്നിവയും കാരണമാകുന്നുണ്ടെന്നും ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ വ്യക്തമാക്കി. എന്നും പങ്കുവയ്ക്കേണ്ട മാനവിക ദര്‍ശനത്തിനു പിന്നില്‍ നാടും വീടും വിട്ടുപോകുവാന്‍ നിര്‍ബന്ധിതരാകുന്ന സഹോദരങ്ങളെക്കുറിച്ചുള്ള പരിഗണനയും അവബോധവും ഏവര്‍ക്കും ഉണ്ടാകണമെന്നും മൂണ്‍ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.