2012-06-19 08:41:46

51-ാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്
ഫിലിപ്പീന്‍സില്‍


18 ജൂണ്‍ 2012, ഡ്ബ്ളിന്‍
ക്രിസ്തുവിന്‍റെ സ്നേഹ സമര്‍പ്പണത്തില്‍നിന്നും ഉരുത്തിരിഞ്ഞ കൂട്ടായ്മയുടെ കൂദാശയാണ് കുര്‍ബ്ബാനയെന്ന്, ഡ്ബ്ളിന്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു. 50-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ സമാപന വേദിയില്‍ നന്ദിപറയവേയാണ്, ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ ഇപ്രകാരം പ്രസ്താവിച്ചത്. ദൈവസ്നേഹം വെളിപ്പെടുത്തുവാന്‍ സ്വാര്‍പ്പണത്തില്‍ ക്രിസ്തു സ്ഥാപിച്ച കുര്‍ബ്ബാനയിലൂടെ അനുരജ്ഞനത്തിന്‍റെയും കൂട്ടായ്മയുടെയും മൂല്യങ്ങള്‍ കുടുംബങ്ങളിലും സമൂഹങ്ങളിലും വളര്‍ത്തിയെടുക്കാന്‍ ഡബ്ളിന്‍ കോണ്‍ഗ്രസ്സ് സഹായകമായെന്ന് സംഘാടക സമിതിയുടെ പ്രസിഡന്‍റുകൂടിയായ ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു.
51-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് 2016-ല്‍ ഫിലിപ്പീന്‍സിലെ ചെബൂ നഗരം ആതിഥ്യം നല്കുമെന്ന് പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍, ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്കും, പാപ്പായുടെ പ്രതിനിധിയായി എത്തിയ കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെയ്ക്കും, 120 രാജ്യങ്ങളില്‍ നിന്നുമെത്തിയ പ്രതിനിധി സംഘങ്ങള്‍ക്കും, ദിവ്യബലി ആര്‍പ്പിക്കുകയും, പ്രഭാഷണങ്ങളും വചനപ്രഘേഷണങ്ങളും ദിവ്യകാരുണ്യ ആരാധകളും നടത്തിയ ഏവര്‍ക്കും, സംഘാടക സമിതിക്കും ആയര്‍ലണ്ടിലെ വിശ്വാസികളുടെ പേരില്‍ നന്ദിയര്‍പ്പിച്ചു.








All the contents on this site are copyrighted ©.