2012-06-18 20:34:34

വിശുദ്ധിയില്‍ വളരാനുള്ള
അനുദിന ക്ഷണമാണ് ദിവ്യകാരുണ്യം


18 ജൂണ്‍ 2012, വത്തിക്കാന്‍
അള്‍ത്താരയില്‍ എന്നും സമര്‍പ്പിച്ച് വിശുദ്ധീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട കൂട്ടായ്മയുടെ പൈതൃകമാണ് പരിശുദ്ധ ദിവ്യകാരുണ്യമെന്ന്, ബനഡിക്ട‍് 16-ാമന്‍ പാപ്പ ഡബ്ളിനിലേയ്ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ പ്രസ്താവിച്ചു. ജൂണ്‍ 17-ാം തിയതി ഞായറാഴച അയര്‍ലണ്ടിലെ ഡബ്ളിനില്‍ സമാപനം കുറിച്ച 50-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് സമാപന സമ്മേളനത്തിന് നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദൈവജനത്തിന്‍റെ ഭാഗമാകാനും വിശുദ്ധിയില്‍ വളരാനുമുള്ള അനുദിന ക്ഷണമാണ് ക്രിസ്തുവന്‍റെ വിരുന്ന മേശയാകുന്ന ദിവ്യകാരുണ്യമെന്നും, അത് ലാളിത്യത്തോടും ഭക്തിയോടും യാഗ്യതയോടുംകൂടെ അനുദിനം അര്‍പ്പിക്കപ്പെടണമെന്നും പാപ്പ സന്ദേശത്തിലൂടെ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

ദിവ്യകാരുണ്യ ഭക്തിയുടെയും സഭാസ്നേഹത്തിന്‍റെയും മഹത്തായ പൈതൃകമുള്ള അയര്‍ലണ്ടിനെ അസ്വസ്ഥമാക്കിക്കൊണ്ട് അടുത്ത കാലത്ത് അലയടിച്ച ലൈംഗിക പീഡന സംഭവങ്ങളെ, സന്ദേശത്തില്‍ വേദനയോടെ അനുസ്മരിച്ച പാപ്പാ, അനുദിനമുള്ള കര്‍ത്താവിന്‍റെ അനുരജ്ഞനത്തിന്‍റെ കൂദാശയില്‍
ഈ മാനുഷിക ബലഹീനതകള്‍ സമര്‍പ്പിച്ച് നവീകരിക്കപ്പെടണമെന്നും ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.