2012-06-16 19:58:49

മനുഷ്യനെ മാനിക്കുന്ന
വികസനം


16 ജൂണ്‍ 2012, റിയോ
സുസ്ഥിര വികസനത്തിന്‍റെ കേന്ദ്രസാഥാനത്ത് മനുഷ്യവ്യക്തി ആയിരിക്കണമെന്ന്, വത്തിക്കാന്‍റെ യുഎന്‍ പ്രതിനിധി, കര്‍ദ്ദിനാള്‍ ഓഡിലോ ഷെയറര്‍ പ്രസ്താവിച്ചു. ജൂണ്‍ 13-ാം തിയതി ബ്രസീലിലെ റിയോ പട്ടണത്തില്‍ കര്‍ദ്ദിനാള്‍ ഷെയററുടെ നേതൃത്വത്തില്‍ സമ്മേളിച്ച കത്തോലിക്കാ പ്രതിനിധി സംഘടകളാണ് ഈ പൊതുഅഭിപ്രായം രൂപീകരിച്ചത്. ജൂണ്‍ 20-മുതല്‍ 22-വരെ തിയതികളില്‍ റിയോ ദി ജന്നായിയോ നഗരത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍, 20 വര്‍ഷങ്ങള്‍ക്കുശേഷം സംഗമിക്കുന്ന ലോക രാഷ്ട്രങ്ങളുടെ ‘ഭൂമി ഉച്ചകോടി’യില്‍ വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കുമെന്ന് കര്‍ദ്ദിനാള്‍ ഷെയറര്‍ മാധ്യമങ്ങളെ അറിയിച്ചു. മനുഷ്യാന്തസ്സ് മാനിക്കേണ്ട സുസ്ഥിര വികസനത്തിന് പൊതുന്മയെക്കുറിച്ചുള്ള അവബോധവും, വിവേചനമില്ലാത്ത സഹാനുഭാവവും, സൃഷ്ടിയോടുള്ള ആദരവും, ഉല്പന്നങ്ങളെക്കാളുപരി ഉല്പാദകനെക്കുറിച്ച് പരിഗണയുമാണ് ഉണ്ടാകേണ്ടതുമെന്ന് കര്‍ദ്ദിനാള്‍ ഷെയറര്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.