2012-06-16 18:20:28

പാപ്പായുടെ
വേനലവധി ദിനങ്ങള്‍


16 ജൂണ്‍ 2012, വത്തിക്കാന്‍
ജൂലൈ 3-ാം തിയതി മുതല്‍ ബനഡിക്ട് 16-ാമന്‍ പാപ്പ വേനല്‍ അവധിയിലായിരിക്കുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. വത്തിക്കാനില്‍നിന്നും 30 കിലോ മീറ്റര്‍ അകലെയും, റോമിനു തെക്കു-കിഴക്കു ഭാഗത്തുള്ളതുമായി, അല്‍ബേനിയന്‍ കുന്നിലെ ക്യാസില്‍ ഗണ്ടോള്‍ഫോയിലുള്ള വേനല്‍ക്കാല വസതിയിലായിരിക്കും പാപ്പാ തന്‍റെ അവധിക്കാലം ചെലവഴിക്കുന്നത്. ആഗസ്റ്റ് മാസത്തിന്‍റെ ആദ്യവാരംവരെ നീണ്ടുനില്കുന്ന പാപ്പായുടെ വാര്‍ഷിക വേനല്‍ അവധി ദിനങ്ങളില്‍ വത്തിക്കാനില്‍ നടത്താറുള്ള എല്ലാ ഔദ്യോഗിക കൂടിക്കാഴ്ചകളും, പതിവുള്ള ബുധനാഴ്ചകളിലെ പ്രതിവാര പൊതുകൂടിക്കാഴ്ചയും പ്രഭാഷണവും ഉണ്ടായിരിക്കില്ലെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഞായറാഴ്ചകളില്‍ പതിവുള്ള ത്രികാല പ്രാര്‍ത്ഥനയും പ്രഭാഷണവും ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ തുടരുമെന്നും ഫാദറ്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

അധിക സമയവും പ്രാര്‍ത്ഥനയിലും പഠനത്തിലും ചെലവഴിക്കുന്ന പാപ്പായുടെ അവധിക്കാലത്ത് ജൂലൈ 11-ന് നടക്കുന്ന യുവഗായക സംഘത്തിന്‍റെ സംഗീത വിരുന്നും, 15-ാം തിയതി ഫ്രിസ്ക്കാത്തിയില്‍ അര്‍പ്പിക്കുന്ന പൊതുദിവ്യബലിയര്‍പ്പണവും ആയിരിക്കും പ്രത്യേക പരിപാടികളെന്നും ഫാദര്‍ ലൊമ്പോര്‍ഡി അറിയിച്ചു.








All the contents on this site are copyrighted ©.