2012-06-16 19:54:57

കൂട്ടായ്മ വളര്‍ത്തുന്ന
ദിവ്യകാരുണ്യം


16 ജൂണ്‍ 2012, ഡബ്ളിന്‍
ഏവരെയും കൂട്ടായ്മയിലേയ്ക്കു ക്ഷണിക്കുന്ന ക്രിസ്തുവിന്‍റെ മുറിപ്പെട്ട ശരീരമാണ്
ദിവ്യകാരുണ്യമെന്ന്, ഇറാക്കിലെ കാല്‍ഡിയന്‍ മെത്രാപ്പോലീത്ത, ബാഷാര്‍ വാര്‍ദാ ഉദ്ബോധിപ്പിച്ചു. അയര്‍ലണ്ടിലെ ഡബ്ളിനില്‍ നടക്കുന്ന 50-ാം അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് ബാര്‍ഷാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. “ദിവ്യകാരുണ്യം മനുഷ്യന്‍റെ വേദനയിലും വിജയത്തിലുമുള്ള കൂട്ടായ്മ,”എന്ന ശീര്‍ഷകത്തില്‍ നടത്തിയ പ്രഭാഷണത്തില്‍, ജീവിത സാഹചര്യങ്ങളില്‍,
അത് സന്തോഷമായിരുന്നാലും ദഃഖമായിരുന്നാലും കൂട്ടായ്മയിലാണ് യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് ബാര്‍ഷാ സമര്‍ത്ഥിച്ചു. ദിവ്യകാരുണ്യവും സഭയും
ക്രിസ്തുവിന്‍റെ കുരിശ്ശിലെ ദിവ്യരഹസ്യത്തിലാണ് സ്ഥാപിതമായിരിക്കുന്നതെന്നും, കുരിശില്‍ കിടന്നുകൊണ്ടും ക്രിസ്തു സൗഖ്യദാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാനവിക കൂട്ടായ്മ മെനഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.









All the contents on this site are copyrighted ©.