2012-06-16 18:06:39

കലാപങ്ങളെക്കുറിച്ച്
പാപ്പ ആരാഞ്ഞു


16 ജൂണ്‍ 2012, വത്തിക്കാന്‍
വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അഭ്യന്തര കലാപങ്ങളെക്കുറിച്ച് ഐക്യാ രാഷ്ട്ര സംഘടയുടെ പ്രതിനിധിയുമായി ബനഡിക്ട് 16-ാമന്‍ പാപ്പാ ചര്‍ച്ചകള്‍ നടത്തി. ഐക്യരാഷ്ട്ര സംഘടയുടെ ആസന്നമാകുന്ന 66-ാമത് പൊതുസമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, നസ്സീര്‍ അബ്ദുള്‍ അസ്സീസുമായിട്ടാണ്
ജൂണ്‍ 15-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍വച്ച് പാപ്പാ കൂടിക്കഴ്ച നടത്തിയത്.
ആഫ്രിക്ക, മദ്ധ്യപൂര്‍വ്വദേശം തുടങ്ങിയ പ്രദേശങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ സംഘട്ടനങ്ങളും, അതില്‍ ഐക്യ രാഷ്ട്ര സംഘടയ്ക്കു നിര്‍വ്വഹിക്കാവുന്ന പങ്കിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പാപ്പാ പ്രതിപാദിക്കുകയുണ്ടായി. പാപ്പായുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയും വിദേശകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തിയുമായും യുഎന്നിന്‍റെ പ്രതിനിധി ചര്‍ച്ച നടത്തുകയുണ്ടായെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.