2012-06-15 20:08:19

മൂണിന്
സമാധാന പുരസ്ക്കാരം


15 ജൂണ്‍ 2012, ദക്ഷിണ കൊറിയ
ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണിന് സമാധാന പുരസ്ക്കാരം നല്കുന്നു. ദക്ഷിണ കൊറിയയുടെ സമാധാനത്തിനുള്ള സ്ഥാപനമാണ് ആഗോള തലത്തില്‍ കുട്ടികളുടേയും സ്ത്രീകളുടേയും സുസ്ഥിതിക്കും ക്ഷേമത്തിനുമായി വിലപ്പെട്ട സംഭാവനകള്‍ നല്കിയ ബാന്‍ കി മൂണിന് സമാധാന പുരസ്കാരം നല്കി ആദിരിക്കുന്നത്.
ലോക സമാധാന സംരക്ഷണത്തിനായും 1988-ലെ സിയോള്‍ ഒളിംപിക്സിന്‍റെ ഓര്‍മ്മയ്ക്കായും 1990-ല്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഈ ആഗോള പുരസ്ക്കാരത്തിന്‍റെ 11-ാമത് ജേതാവും,
പ്രഥമ കൊറിയന്‍ സ്വീകര്‍ത്താവുമാണ് ബാന്‍ കീ മൂണ്‍. 1 കോടിയിലധികം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന ഈ സമാധാന പുരസ്ക്കാരം, ദക്ഷിണ കൊറിയയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ആഗസ്റ്റന്‍ 15-ന് സിയോളിലെ ഗവണ്‍മെന്‍റ് ആസ്ഥാനത്തുവച്ച് മൂണിനു സമ്മാനിക്കുമെന്ന്, ദക്ഷിണ കൊറിയ സമാധാന സ്ഥാപനത്തിന്‍റെ വക്താവ്,
ലീ ഹാന്‍ജാ മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.