2012-06-15 18:43:44

ആംഗ്ലിക്കന്‍ കത്തോലിക്ക
കൂട്ടായ്മ ഓസ്ട്രേലിയയില്‍


15 ജൂണ്‍ 2012, വത്തിക്കാന്‍
കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ പ്രവേശിക്കുന്ന ഓസ്ട്രേലിയായിലെ ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്കായുള്ള പുതിയ വ്യക്തിഗത സഭാ പ്രവിശ്യ, personal ordinariate രൂപീകരിക്കുകയും അതിന്‍റെ തലവനായി ഫാദര്‍ ഹാരി എന്‍സ്വീലിനെ ബനഡ്ക്ട് 16-ാമന്‍ പാപ്പ നിയോഗിക്കുകയും ചെയ്തു. 72 വര്‍ഷക്കാലം പഴക്കമുള്ള ഓസ്ട്രേലിയായിലെ ദക്ഷിണ താരം, കന്യകാ നാഥയുടെ നാമത്തിലുള്ള Southern Cross ആംഗ്ലിക്കാന്‍ സമൂഹമാണ് ജൂണ്‍ 15-ാം തിയതി വെള്ളിയാഴ്ച പാപ്പ നടത്തിയ നിയമനത്തോടെ കത്തോലിക്കാ കൂട്ടായ്മയിലേയ്ക്കു പ്രവേശിച്ചത്. മെല്‍ബോണിലുള്ള വിശുദ്ധ കുരിശിന്‍റെ ദേവാലയമായിരിക്കും പാപ്പാ സ്ഥാപിച്ച പുതിയ ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിന്‍റെയും
അതിന്‍റെ തലവനായ ഫാദര്‍ എന്‍സ്വീലിന്‍റെയും ആസ്ഥാനമെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാല്‍ വില്യം ലവാദാ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ആംഗ്ലിക്കന്‍ കത്തോലിക്കാ കൂട്ടായ്മയുടെ പ്രഥമ ഓര്‍ഡിനറിയേറ്റ് 2011 ജനുവരിയില്‍ ഇംഗ്ലണ്ടിലും, രണ്ടാമത്തേത് 2012 ജനുവരിയില്‍ അമേരിക്കയിലുമാണ് സ്ഥാപിതമായത്.









All the contents on this site are copyrighted ©.