2012-06-14 17:27:55

സാമ്പത്തിക മാന്ദ്യവും
ധാര്‍മ്മിക പ്രതിസന്ധിയും


14 ജൂണ്‍ 2012, ഡെന്മാര്‍ക്ക്
യൂറോപ്പിന്‍റെ വികസനം മനുഷ്യവ്യക്തിയെ കേന്ദ്രീകരിച്ചാവണമെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി പ്രസ്താവിച്ചു.
ജൂണ്‍ 13-ന് ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പന്‍ഹാഗനില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ഇപ്രകാരം പ്രസ്താവിച്ചത്.
പൊതുകമ്പോളം, പൊതുവായ നാണയം, സ്വതന്ത്രമായ ജനനീക്കം എന്നിവ യൂറോപ്പ്യന്‍ രാഷ്ട്രങ്ങളുടെ ഏകീകരണത്തിന്‍റെയും വികസനത്തിന്‍റെയും അടിസ്ഥാന ലക്ഷൃങ്ങളായെടുത്തപ്പോള്‍, ഇതിനെല്ലാം കേന്ദ്രമായ മനുഷ്യവ്യക്തിയെയും അവന്‍റെ അന്തസ്സിനെയും യൂറോപ്പ് ഭാഗികമായി അവഗണിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി ചൂണ്ടിക്കാട്ടി. പരാമ്പാഗത കുടുംബങ്ങളുടെയും ജീവന്‍റെയും മനുഷ്യാന്തസ്സിന്‍റെയും മേഖലകളില്‍ യൂറോപ്പില്‍ വന്നിട്ടുള്ള അവഗണനയുടെ മനോഭാവമാണ് നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തെ വെല്ലുന്ന ധാര്‍മ്മിക പ്രതിസന്ധിക്കു
കാരണമെന്ന്, വത്തിക്കാന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി വ്യക്തമാക്കി.

സാഹോദര്യം, വിശ്വസ്തത, ഉത്തരവാദിത്തം, സഹാനുഭാവം, സഹകരണം എന്നീ സാമൂഹ്യ പുണ്യങ്ങളുടെ പകരംവയ്ക്കാനാവാത്ത വേദിയും ശ്രീകോവിലുമാണ് കുടുംബമെന്നും...
സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ തെളിയിക്കുകയും നയിക്കുയും ചെയ്യേണ്ടത് നല്ല കുടുംബങ്ങളാണെന്നും
തന്‍റെ പ്രബന്ധത്തില്‍ ആര്‍ച്ചുബിഷപ്പ മമ്പേര്‍ത്തി സമര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.