13 ജൂണ്‍ 2012, വത്തിക്കാന്‍ ശ്രീലങ്ക സ്വദേശി, മോണ്‍സീഞ്ഞോര്‍ ജനകരത്ന കൊടിത്തുവക്കുവിനെ,
ബനഡിക്ട് 16-ാമന്‍ പാപ്പ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ
ഉപകാര്യദര്‍ശിയായി നിയമിച്ചു. റോമിലെ ഊര്‍ബന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിററിയില്‍
മിസ്സിയോളജി വിഭാഗം പ്രഫസറായി സേവനമനുഷ്ഠിച്ചിരുന്ന മോണ്‍സീഞ്ഞോര്‍ ജനകരത്ന, ശ്രീലങ്കയിലെ
ബദുല്ലാ രൂപതാംഗമാണ്. ജൂണ്‍ 12-ന് രാവിലെയാണ് വത്തിക്കാനില്‍ ഇതുസംബന്ധിച്ചുള്ള പാപ്പായുടെ
പ്രഖ്യാപനം നടന്നത്.