2012-06-13 18:55:02

ഇസ്രായേല്‍-വത്തിക്കാന്‍
ഉഭയകക്ഷി ബന്ധം


13 ജൂണ്‍ 2012, വത്തിക്കാന്‍
ഇസ്രായേല്‍-വത്തിക്കാന്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി, മോണ്‍സീഞ്ഞോര്‍ എത്തോരെ ബലസ്ത്രേരോ അറിയിച്ചു. ജൂണ്‍ 12-ന് വത്തിക്കാനില്‍ നടന്ന ഇരുരാഷ്ട്രങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ സമ്മേളനത്തിനുശേഷം നല്കിയ അഭിമുഖത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇസ്രായേല്‍ - വത്തിക്കാന്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടന്നുവെങ്കിലും കരാറില്‍ ഇനിയും ഒപ്പുവച്ചിട്ടില്ലായെന്നും മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോ, വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇസ്രായേലിലെ വിശ്വാസികളുടെ ജീവിതം, പ്രവര്‍ത്തനങ്ങള്‍,
കത്തോലിക്കാ സ്ഥാപനങ്ങളുടെമേലുള്ള നികുതി എന്നീ വിഷയങ്ങളിലാണ് നിര്‍ദ്ദിഷ്ഠ കാരാറെന്നും... കിഴക്കെ ജരൂസലേം, വെസ്റ്റ് ബാങ്ക് എന്നീ അധിനിവേശ ഭൂപ്രദേശങ്ങളെക്കുറിച്ചോ, രാജ്യാതര്‍ത്തികളെക്കുറിച്ചോ, ഭാവി കരാറില്‍ പരാമര്‍ശിക്കാന്‍ ഉദ്ദേശമില്ലെന്നും,
മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.