2012-06-12 19:02:30

പാപ്പായെ പിന്‍തുണയ്ക്കാന്‍
പോസ്റ്ററും പോസ്റ്റ്കാര്‍ഡും


12 ജൂണ്‍ 2012, റോം
മാധ്യമ സൃഷ്ടമായ വിവാദത്തില്‍പ്പെട്ട ബനഡിക്ട് 16-ാമന്‍ പാപ്പായെ പിന്‍തുണയ്ക്കുവാന്‍ പോസ്റ്ററുകളുടേയും പോസ്റ്റ്കാര്‍ഡുകളുടേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി.
പാപ്പായുടെ പരിചാരകന്‍ ചോര്‍ത്തിയ സ്വകാര്യ രേഖകളെയും നിയമന പത്രികളെയും കുറിച്ചുള്ള മാധ്യമ സൃഷ്ടമായ അനുമാനങ്ങള്‍ പ്രചാരത്തില്‍ ഇരുക്കവേയാണ്, “പാപ്പാ, ഞങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്,” “അങ്ങയെ ഞങ്ങള്‍ എന്നും പിന്‍തുണയ്ക്കും,” എന്നിങ്ങനെയുള്ള ഡിജിറ്റല്‍ കാര്‍ഡകളും വന്‍ പോസ്റ്ററുകളും പാപ്പായുടെ ചിത്രത്തൊടൊപ്പം ഇറക്കിയിരിക്കുന്നത്. ജര്‍മ്മനി, ഇറ്റിലി, ഓസ്ട്രിയ, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് പാപ്പായെ പിന്‍തുണയ്ക്കുന്ന വന്‍ പോസ്റ്ററുകളും ഡിജിറ്റല്‍ പോസ്റ്റ് കാര്‍ഡുകളും ഇറങ്ങിയിരിക്കുന്നത്. ക്രിസ്റ്റൃന്‍ മിലിറ്റന്‍റ്, പാപ്പാ ബോയിസ് തുടങ്ങിയ സന്നദ്ധ സംഘടനകളാണ് പാപ്പായ്ക്ക് പിന്‍തുണ പ്രഖ്യാപിച്ച് ഇറങ്ങിയിരിക്കുന്നത്.
വിവാദങ്ങളില്‍ വ്യസനിക്കുന്നില്ലെന്നും, താന്‍ സഹപ്രവര്‍ത്തകരെ വിശ്വസിക്കുന്നുവെന്നും പാപ്പ പൊതുടൂടിക്കാഴ്ചാ വേളയില്‍ പ്രഖ്യാപിക്കുകയുണ്ടായി.









All the contents on this site are copyrighted ©.