2012-06-11 19:04:05

ദിവ്യകാരുണ്യം
നവജീവന്‍റെ ഭോജ്യം


11 ജൂണ്‍ 2012, ഡബ്ലിന്‍
അയര്‍ലണ്ടിലെ സഭ ദിവ്യകാരുണ്യ കൂട്ടായ്മയിലൂടെ ക്രിസ്തുവുമായും സഹോദരങ്ങളുമായുമുള്ള അനുരജ്ഞനത്തിന്‍റെ പാത പുല്‍കുമെന്ന്, അയര്‍ലണ്ടിലെ കത്തോലിക്കാ സഭാദ്ധ്യക്ഷനും, ഡബ്ലിന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു.
50-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ഉദ്ഘാടന ദിവ്യബലിയില്‍ നടത്തിയ വചനപ്രഘോഷണത്തിലാണ് ആര്‍ച്ചുബിഷ്പ്പ് മാര്‍ട്ടിന്‍ ഇപ്രകാരം പ്രസ്താവിച്ചത്.

വൈദികരില്‍നിന്നുമുണ്ടായ കുട്ടികളുടെ ലൈംഗിക പീഡനവും ദുര്‍ബലരായ കുഞ്ഞുങ്ങളോടു കാണിച്ച അവഗണയും സഭാ ജീവിതത്തിന്‍റെ കഴിഞ്ഞ ദശകങ്ങളിലെ കരിനിഴലായിരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഏറ്റുപറഞ്ഞു. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവുമായുള്ള സമാഗമത്തോടെ നവീകൃതമാകുന്ന അയര്‍ലണ്ടിലെ സഭയില്‍ ജനങ്ങള്‍ക്ക സന്തോഷവും പ്രത്യാശയും സ്നേഹവും കണ്ടെത്താനാവുമെന്നും ആര്‍ച്ചുബിഷ്പ്പ് മാര്‍ട്ടില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.