2012-06-09 20:35:22

സുസ്ഥിതി വികസനം
റിയോ 20-യുടെ ലക്ഷൃം


9 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
പരിസ്ഥിതി വിനാശവും സാമ്പത്തിക മാന്ദ്യവുമുള്ള ലോകത്തിന്‍റെ സുസ്ഥിതിക്കായി രാഷ്ട്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്,
റിയോ-20 സുസ്ഥിര വികസന ഉച്ചകോടിക്ക് ആമുഖമായി ഇറക്കിയ സന്ദേശത്തില്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.
ലോകത്തിന്‍റെ ഭാവി നിലനില്പിന്‍റെയും പുരോഗതിയുടെയും മാര്‍ഗ്ഗം സാമൂഹ്യ–സമ്പത്തിക–പരിസ്ഥിതി സുസ്ഥിതിയാണെന്ന് മൂണ്‍ അംഗ രാഷ്ട്രങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
സ്ഥായിയായ വികസനത്തിന് രാഷ്ട്രങ്ങളുടെ നവവും ശ്രദ്ധേയവുമായ സാമൂഹ്യ-രാഷ്ട്രീയ സമര്‍പ്പണം ആവശ്യമാണെന്നും, രാഷ്ട്രങ്ങള്‍ അവരുടെ സാങ്കേതികതയും കരുത്തും അനുഭവങ്ങളും ആഗോളതലത്തില്‍ ലഭ്യമാക്കണമെന്നും മൂണ്‍ അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.