2012-06-09 20:21:33

സുവിശേഷത്തിന്‍റെ വിത്തു പാകേണ്ടത്
കുടുംബനിലത്തെന്ന് പാപ്പ


9 ജൂണ്‍ 2012, വത്തിക്കാന്‍
വിശ്വാസത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും സംഗമ നിലമായ കുടുംബത്തിലാണ് സുവിശേഷത്തിന്‍റെ വിത്തു പാകേണ്തെന്ന്
ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 9-ാം തിയതി ശനിയാഴ്ച രാവിലെ ആദ് ലീമിനാ ഔദ്യോഗിക സന്ദര്‍ശനത്തിന് വത്തിക്കാനില്‍ എത്തിയ പാപ്പാ ന്യൂ ഗിനിയാ- സോളമന്‍ ഐലണ്ട് പ്രവിശ്യയിലെ മെത്രാന്മാരെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ.
ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മതാത്മകവും സാമൂഹ്യവും ധാര്‍മ്മികവുമായ വിശ്വസ്തത പുലര്‍ത്തുകയും, സമത്വവും പരസ്പര ബഹുമാനവും പാലിക്കുകയും ചെയ്യയുന്ന കുടുംബങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അജപാലന നേതൃത്വം പ്രത്യേകം ശ്രദ്ധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവില്‍ കെട്ടുറപ്പിക്കുന്ന അഭേദ്യമായ വിവാഹമെന്ന കൂദാശയിലൂടെയാണ് ജ്ഞാനസ്നാനം സ്വീകരിച്ചവര്‍
കുടുബങ്ങള്‍ രൂപീകരിക്കേണ്ടതെന്നും, പാപ്പ മെത്രാന്മാരെ അനുസ്മരിപ്പിച്ചു.
കത്തോലിക്കാ ധാര്‍മ്മികതയില്‍ അടിയുറച്ച വിവാഹ ബന്ധങ്ങളുടെയും
നല്ല കുടുംബങ്ങളുടെയും രൂപീകരണത്തിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ ഒരുക്കണമെന്നും മെത്രാന്‍ സംഘത്തോട് പാപ്പാ നിര്‍ദ്ദേശിച്ചു.









All the contents on this site are copyrighted ©.