2012-06-09 20:40:32

ജീവസംസ്ക്കാരം
വളര്‍ത്തണമെന്ന് കേരളസഭ


9 ജൂണ്‍ 2012, കൊച്ചി
സംസ്ഥാനത്ത് ജീവന്‍റെ സംസ്ക്കാരം വളര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന്, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ജൂണ്‍ 7-ന് സമാപിച്ച കാലവര്‍ഷ സമ്മേളത്തിന്‍റെ തീരുമാനങ്ങളില്‍ ആദ്യത്തേതായിരുന്നു സമൂഹത്തില്‍ വളര്‍ന്നു വരുന്ന അക്രമ രാഷ്ട്രീയ പ്രവണതയെ അപലപിച്ചുകൊണ്ടുള്ള തീരുമാനമെന്ന്, ഡെപ്യൂട്ടി സെക്രട്ടറി, ഫാദര്‍ സ്റ്റീഫന്‍ ആലത്തറ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആശയപരമായി അഭിപ്രായ വ്യത്യാസമുള്ള എതിരാളികളെ വകവരുത്തുന്ന പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തെയും നിയമവാഴ്ചയെയും തകര്‍ക്കുന്നതാണെന്നും അവയെ പുറംതള്ളേണ്ട സമയമായെന്നും പ്രസ്താവന വെളിപ്പെടുത്തി.
സമൂഹ നിര്‍മ്മിതിയില്‍ സഭയുടെ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്ക്കരണം വിശ്വാസ വര്‍ഷാചരണം, തുടങ്ങിയ മേഖലകളിലും വൃക്തമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് സമ്മേളനം രൂപംനല്കിയെന്ന്
ഫാദര്‍ ആലത്തറ അറിയിച്ചു.









All the contents on this site are copyrighted ©.