2012-06-08 19:24:50

കുര്‍ബ്ബാനയും ആരാധനയും
പരസ്പര വിരുദ്ധമല്ലെന്ന് പാപ്പ


8 ജൂണ്‍ 2012, റോം
പരിശുദ്ധ കുര്‍ബ്ബാനയുടെ അര്‍പ്പണവും ആരാധനയും
പരസ്പര വിരുദ്ധമല്ലെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ ദിവ്യകാരുണ്യ തിരുനാളില്‍ പ്രസ്താവിച്ചു. ജൂണ്‍ 7-ാം തിയതി റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ആചരിച്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളില്‍ ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ബലിയര്‍പ്പണത്തിനുശേഷം പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയ്ക്ക് പ്രസക്തിയില്ല എന്നൊരാശയം രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയില്‍ ഉയര്‍ന്നു വന്നതിനെ തിരുത്തിക്കൊണ്ടാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ബലിയര്‍പ്പണവും ആരാധനയും പരസ്പര പൂരകവും തുല്യപ്രാധാന്യവുമുള്ള വിശ്വാസാനുഷ്ഠാനങ്ങളാണെന്നും അവ തമ്മില്‍ ശ്രദ്ധേയമായൊരു സമനില സന്തുലിതാവസ്ഥ പാലിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
നവീകരണത്തിന്‍റെയും മതനിരപേക്ഷമായ വിശ്വാസത്തിന്‍റെയും ഭാഗമായി ആത്മീയാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കിയാല്‍ തല്‍സ്ഥാനത്ത് പൊള്ളയായ ആചാരുങ്ങളും വിഗ്രഹങ്ങളും സ്ഥാനംപിടിക്കുമെന്നും, സമൂഹത്തിന്‍റെ ആത്മീയ ആകാരംതന്നെ മാറിപ്പോവുകയും, ജനങ്ങളുടെ വ്യക്തിപരവും സാമൂഹ്യവുമായ ആത്മീയ ചൈതന്യം ശിഥിലമാക്കപ്പെടുകയും ചെയ്യുമെന്നും പാപ്പ ചൂണ്ടിക്കാട്ടി.

തന്‍റെ ഭദ്രാസന ദേവാലയമായ ലാറ്ററന്‍ ബസിലിക്കയുടെ വിശാലമായ അങ്കണത്തില്‍ അര്‍പ്പിച്ച ദിവ്യബലിയെത്തുടര്‍ന്ന്, പുരാതനമായ മെരുലാനാ വീഥിയിലൂടെ നീങ്ങിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രദക്ഷിണം മേരി മേജര്‍ ബസിലിക്കയിലെത്തിയശേഷം
പാപ്പാ നല്കിയ ദിവ്യകാരുണ്യ ആശിര്‍വ്വാദത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു. രാത്ര പത്തുമണിയോട പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങി.








All the contents on this site are copyrighted ©.