2012-06-07 15:59:45

രാജ്ഞിക്ക് പാപ്പായുടെ
അഭിവാദ്യങ്ങള്‍


7 ജൂണ്‍ 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് രാജ്യഭരണത്തിന്‍റെ വജ്രജൂബിലി ആശംസകളര്‍പ്പിച്ചു.
ജൂണ്‍ 2-മുതല്‍ 5-വരെ നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങള്‍ക്കിടയില്‍, രാജ്ഞിയുടെ ഭരണത്തിന്‍റെ മേന്മകള്‍ സൂചിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശമയച്ചത്. സ്വാതന്ത്രൃത്തിന്‍റെയും നീതിയുടേയും ജനാധിപത്യത്തിന്‍റെയും
സമുന്നത ആദര്‍ശങ്ങള്‍ നിലനിര്‍ത്തിയ സുവര്‍ണ്ണ കാലമായിരുന്നു
രാജ്ഞിയുടെ ഭരണമെന്ന് പാപ്പ വിശേഷിപ്പിച്ചു. നാലു ദിവസങ്ങള്‍ നീണ്ടുനിന്ന 2010-ലെ തന്‍റെ ബിട്ടണ്‍ സന്ദര്‍ശനവും അവിടെ തനിക്കു ലഭിച്ച ഹൃദ്യമായ സ്വീകരണവും ക്രൈസ്തവൈക്യത്തിന്‍റേയും മതാന്തര സംവാദത്തിന്‍റെയും പാതയിയുള്ള രാജ്ഞിയുടെ വ്യക്തിപരമായ സമര്‍പ്പണത്തിന്‍റേയും സഹകരണത്തിന്‍റേയും പ്രതീകമായിരുന്നുവെന്നും പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. രാജ്ഞിക്കും രാജകുടുംബത്തിനും ദൈവാനുഗ്രവും തന്‍റെ പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ടാണ് പാപ്പ തന്‍റെ അനുമോദനസന്ദേശം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.