2012-06-07 17:34:51

കുടുംബങ്ങള്‍ക്ക്
സമൂഹത്തിസ്‍ കേന്ദ്രസ്ഥാനം


7 ജൂണ്‍ 2012, മിലാന്‍
ഏഴാമത് ആഗോള കുടുബ സംഗമം സമൂഹത്തിലും സഭയിലുമുള്ള കുടുംബങ്ങളുടെ കേന്ദ്രസ്ഥാനം വെളിപ്പെടുത്തിയെന്ന്
മിലാന്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്ക്കോളാ പ്രസ്താവിച്ചു. ഇറ്റലിയിലെ മിലാന്‍ അതിരൂപത ആതിഥ്യം നല്കിയ
ആഗോള കുടുംബ സംഗമത്തെ വ്യക്തിപരമായി വിലയിരുത്തിക്കൊണ്ട് വത്തിക്കാന്‍ റേഡിയോയോടു സംസാരിക്കുകയായിരുന്നു, കര്‍ദ്ദിനാല്‍ സ്ക്കോള.
വിവാഹം രൂപംനല്കുന്ന സ്ഥായിഭാവമുള്ളതും അഭേദ്യവുമായ കുടുംബൈക്യം ആജീവനാന്തം നിര്‍ഗ്ഗളിക്കേണ്ട സ്നേഹത്തിന്‍റെ നിര്‍ത്ധരിയാണെന്നും, അതിന്‍റെ സമൃദ്ധിയിലാണ് മക്കളും മറ്റു കുടുംബങ്ങളും സമൂഹവും വളരേണ്ടതെന്നും കര്‍ദ്ദിനാള്‍ സ്കോള വിവിരിച്ചു.
കുടുംബത്തിലെ സ്നേഹത്തിന്‍റെ നീരൊഴുക്കു വറ്റുമ്പോഴാണ് ചുറ്റുമുള്ളവര്‍ക്കും സമൂഹത്തിലും വിഷമതകളുടെയും വേദനയുടേയും വരള്‍ച്ച അനുഭവിക്കേണ്ടി വരുന്നതെന്നും കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.