2012-06-06 19:17:51

ദൈവിക രഹസ്യങ്ങളില്‍
മനുഷ്യരെ പങ്കുചേര്‍ക്കുന്നത്
സുവിശേഷവത്ക്കരണം


6 ജൂണ്‍ 2012, വെസ്റ്റ്മിനിസ്റ്റര്‍
ദൈവികരഹസ്യങ്ങളില്‍ ജനങ്ങളെ പങ്കുകാരാക്കുകയും ജീവിതത്തില്‍ അവര്‍ക്ക് നവമായ പ്രത്യാശയും വിശ്വാസ്യതയും നല്കുവാനുള്ള പദ്ധതിയാണ് നവസുവിശേഷവത്ക്കരണമെന്ന്, വത്തിക്കാന്‍റെ നവസുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ വക്താവ്, ബിഷപ്പ് ബ്രൂണോ ഫോര്‍ത്തെ പ്രസ്താവിച്ചു. ജൂണ്‍ 6-ാം തിയതി ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ രൂപതിയിലെ വൈദികര്‍ക്കായി നടത്തപ്പെടുന്ന നവസുവിശേഷവത്ക്കരണത്തെക്കുറിച്ചുള്ള സെമിനാറിന് ആമുഖമായി നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ഇറ്റലിയിലെ ചിയെത്തി-വാസ്തോ രൂപതാദ്ധ്യക്ഷന്‍ കൂടിയായ, ബിഷപ്പ് ബ്രൂണോ ഫോര്‍ത്തെ ഇപ്രകാരം പ്രസ്താവിച്ചത്.
മതനിരപേക്ഷമായ സാമൂഹ്യ ചുറ്റുപാടുകളുടെ കെടുതികള്‍മൂലം പുരാതനവും ആഴവുമായ വിശ്വാസ പാരമ്പര്യമുണ്ടായിരുന്ന ക്രൈസ്തവ രാജ്യങ്ങളില്‍പ്പോലും നവസുവിശേഷവത്ക്കരണ പദ്ധതി അനിവാര്യമായിരിക്കുകയാണെന്ന് ബിഷപ്പ് ഫോര്‍ത്തേ ചൂണ്ടിക്കാട്ടി.
ക്രൈസ്തവനായിരിക്കുക എന്നത് ധാര്‍മ്മിക നിലപാടോ തെരഞ്ഞെടുപ്പോ അല്ല, മറിച്ച് ജീവിതത്തിന് നവമാനവും ദര്‍ശനവും നല്ക്കുന്നതും ക്രിസ്തുവെന്ന വ്യക്തിയും അവിടുത്തെ സംഭവങ്ങളുമായുമുള്ള കണ്ടുമുട്ടലാണെന്നും
ബിഷപ്പ് ഫോര്‍ത്തെ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.