2012-06-06 16:57:09

ഡബ്ലിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്
ജൂണ്‍ 10-ന് തുടക്കം


6 ജൂണ്‍ 2012, റോം
ഡബ്ലിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ദൈവിക കൂട്ടായ്മയുടെ പ്രതീകമാണെന്ന്, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെ അഭിപ്രായപ്പെട്ടു. അയര്‍ലണ്ടിലെ ഡ്ബ്ലിന്‍ പട്ടണത്തില്‍ ജൂണ്‍ 10-ാം തിയതി ആരംഭിക്കുന്ന 50-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ക്വെല്ലെ ഇപ്രകാരം പ്രതിപാദിച്ചത്.
ലൈഗിംക വിവാദങ്ങളാലും സാമൂഹ്യ സാമ്പത്തിക ദുരന്തങ്ങളാലും തകര്‍ച്ചയിലായ അയര്‍ലണ്ടിലെ ജനതങ്ങള്‍ക്ക് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ദൈവികകൂട്ടായ്മയുടെ അനുഭവുമായിരിക്കുമെന്ന് ബനഡിക്ട്‍ 16-ാമന്‍ പാപ്പയുടെ പ്രതിനിധിയായി ഡ്ബ്ലിനിലെത്തുന്ന കര്‍ദ്ദിനാള്‍ ക്വെല്ലെ പ്രസ്താവിച്ചു. ജൂണ്‍ 10-മുതല്‍ 17-വരെ നീണ്ടുനില്ക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ലക്ഷൃംവയ്ക്കുന്ന ക്ഷമാപണത്തിലൂടെ ആര്‍ജ്ജിക്കേണ്ട അനുരജ്ഞനവും, സംവാദത്തിലൂടെ നേടേണ്ട കൂട്ടായ്മയുംവഴി അവിടത്തെ ജനങ്ങള്‍ക്ക് വ്യാപകമായ ആത്മീയ ഉന്മേഷവും കരുത്തും ലഭിക്കുമെന്നും കര്‍ദ്ദിനാള്‍ ക്വെല്ലെ പ്രത്യാശ പ്രകടിപ്പിച്ചു.
റോയല്‍ ഡബ്ലിന്‍ സൊസൈറ്റി മൈതാനിയില്‍ ചേരുന്ന പ്രാരംഭ ദിന സമൂഹബലിയര്‍പ്പണിത്തില്‍ പേപ്പല്‍ പ്രതിനിധിയായ കര്‍ദ്ദിനാള്‍ ക്വെല്ലെ മുഖ്യകാര്‍മ്മികനായിരിക്കും.
“ദിവ്യകാരുണ്യം ക്രിസ്തുവും സഹോദരങ്ങളുമായുള്ള കൂട്ടായ്മയുടെ പ്രതീകം” എന്നതാണ് കോണ്‍ഗ്രസ്സിന്‍റെ പ്രമേയം.








All the contents on this site are copyrighted ©.