2012-06-01 17:20:17

സംഘര്‍ഷ മേഖലകളിലെ സമാധാന സ്ഥാപന പദ്ധതികള്‍


01 ജൂണ്‍ 2012, വത്തിക്കാന്‍
സമാധാന സ്ഥാപന പദ്ധതികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അന്താരാഷ്ട്ര പഠന ശിബിരം റോമില്‍ നടന്നു. മെയ് 29, 30 ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തിലെ സംഘര്‍ഷഭരിതമായ മേഖലകളില്‍ നിന്നുള്ള നിരവധി കത്തോലിക്കാ പ്രതിനിധികള്‍ പങ്കെടുത്തു. നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടേയും കാരിത്താസ് ഇന്‍ര്‍നാഷണലിസിന്‍റേയും നോട്ടര്‍ ഡാം സര്‍വ്വകലാശാലയുടേയും ആഭിമുഖ്യത്തിലാണ് പഠന ശിബിരം നടന്നത്.
തെക്കന്‍ സുഡാന്‍, ഫിലിപ്പീന്‍സ്, കോംഗോ, മധ്യപൂര്‍വ്വദേശം, മധ്യ അമേരിക്ക തുടങ്ങി ലോകത്തിന്‍റെ നാനാഭാഗത്ത് സമാധാന സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കു കത്തോലിക്കാ സഭ മികച്ച സംഭാവന നല്‍കുന്നുണ്ടെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍ പ്രസ്താവിച്ചു. സഭ നടത്തുന്ന അനുരജ്ഞന ശ്രമങ്ങള്‍ അത്ഭുതാവഹമാണ് എന്നാല്‍ പലപ്പോഴും സഭയുടെ പരിശ്രമങ്ങള്‍ അറിയപ്പെടാതേയും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയും പോകുന്നത് പതിവാണെന്നും കര്‍ദിനാള്‍ ടര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.