2012-05-29 16:50:49

സുരക്ഷിതയായ വനിത സംസ്ക്കാര സമ്പന്നമായ സമൂഹത്തിന്‍റെ മുഖമുദ്ര: ആര്‍ച്ചുബിഷപ്പ് പെരുന്തോട്ടം


29 മെയ് 2012, കൊച്ചി
സന്തോഷവതിയും സുരക്ഷിതയുമായ വനിത സംസ്ക്കാര സമ്പന്നമായ സമൂഹത്തിന്‍റെ മുഖമുദ്രയെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കെ.സി.വൈ.എം. സംസ്‌ഥാന വനിതാ ക്യാമ്പിന്‍റെ സമാപന സമ്മേളനത്തില്‍ ഉത്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്‍റെ സുന്ദര സൃഷ്ടികളായ സ്ത്രീയും പുരുഷനും സന്തോഷത്തിലും സമത്വത്തിലും ജീവിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ആഹ്വാനം ചെയ്തു. മെയ് 25 മുതല്‍ 27 വരെ അതിരമ്പുഴ സെന്റ് അലോഷ്യസ് ഇന്ഡോര് സ്റേഡിയത്തില് നടന്ന വനിതാ ക്യാമ്പില്‍ കേരളത്തിലെ 30 രൂപതകളില്‍ നിന്നുള്ള 300 പ്രതിനിധികള്‍ പങ്കെടുത്തു.









All the contents on this site are copyrighted ©.