2012-05-29 16:50:20

ആഗോള കുടുംബ സംഗമം: സഭയുടെ ഐക്യത്തിനു സാക്ഷൃം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍


29 മെയ് 2012, മിലാന്‍
ഏഴാമത് ആഗോള കുടുംബ സംഗമത്തില്‍ സഭയുടെ ഐക്യത്തിനു സാക്ഷൃം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു. മെയ് 27ാം തിയതി പെന്തക്കൊസ്താ ഞായറാഴ്ച സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ മിലാന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ സ്ക്കോള ഔപചാരികമായി ഉത്ഘാടനം ചെയ്തു. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും 5000 പേരാണ് 2012ലെ ആഗോള കുടുംബ സംഗമത്തില്‍ സന്നദ്ധ സേവനമനുഷ്ഠിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. സഭയുടെ ഐക്യത്തിനു സാക്ഷൃം നല്‍കാന്‍ കര്‍ദിനാള്‍ സ്ക്കോള സന്നദ്ധപ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
30-ാം തിയതി ബുധനാഴ്ചയാണ് കുടുംബ സംഗമത്തിന്‍റെ ഔദ്യോഗിക ഉത്ഘാടനം. ആഗോള കുടുംബ സംഗമത്തോടനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂണ്‍ ഒന്നാം തിയതി വെള്ളിയാഴ്ച മുതല്‍ 3ാം തിയതി ഞായറാഴ്ച വരെ മിലാന്‍ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ഞായറാഴ്ച രാവിലെ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ഏഴാമത് ആഗോള കത്തോലിക്കാ കുടുംബ സംഗമത്തിനു തിരശ്ശീല വീഴും.








All the contents on this site are copyrighted ©.