23 മെയ് 2012, ജെനീവ സര്‍ക്കാരുകള്‍ തൊഴിലുറപ്പു പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കണമെന്ന്
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ILO) ആഹ്വാനം. അന്താരാഷ്ട്ര തലത്തില്‍ തൊഴിലില്ലായ്മ
വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ ഈ ആഹ്വാനം. ഐ.എല്‍. ഒ മെയ് 21ാം തിയതി
പുറത്തിറക്കിയ റിപ്പോര്‍ട്ടു പ്രകാരം 75 ദശ ലക്ഷം പേരാണ് ലോകത്തില്‍ തൊഴില്‍ രഹിതരായിരിക്കുന്നത്.
ലോകമെമ്പാടുമുള്ള യുവജനങ്ങളില്‍ 13 ശതമാനം പേരും തൊഴില്‍ രഹിതരാണ്. റിപ്പോര്‍ട്ടിന്‍റെ
അടിസ്ഥാനത്തില്‍ വരുന്ന നാലു വര്‍ഷത്തേക്ക് ഈ രംഗത്തു പ്രതീക്ഷാവഹമായ മാറ്റങ്ങള്‍ക്കു
സാധ്യതതയില്ല. 2007 മുതല്‍ 4 ദശലക്ഷം യുവജനങ്ങളാണ് തൊഴില്‍ ലഭിക്കാതെ വിഷമിക്കുന്നത്.