2012-05-21 17:08:30

സ്വകാര്യ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്നത് അപകീര്‍ത്തികരം: ഫാ.ലൊംബാര്‍ദി


21 മെയ് 2012, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനത്തിന്‍റേയും മാര്‍പാപ്പയുടേയും സ്വകാര്യ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചത് അപകീര്‍ത്തികരമാണെന്നു മാത്രമല്ല കുറ്റകൃത്യപരമായ നടപടിയാണെന്നും ഫാ.ലൊംബാര്‍ദി. വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി 19ാം തിയതി ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വത്തിക്കാന്‍റെ സ്വകാര്യരേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചത്. മാര്‍പാപ്പയുടേയും സഹപ്രവര്‍ത്തകരുടേയും വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിത്. പരിശുദ്ധ സിംഹാസനത്തിന്‍റെ രഹസ്യരേഖകള്‍ മോഷ്ടിച്ചവരും വാണിജ്യ നേട്ടങ്ങള്‍ക്കുവേണ്ടി അവ ഉപയോഗിച്ചവരും തങ്ങളുടെ പ്രവര്‍ത്തികള്‍ക്കു നീതി പീഠത്തിന്‍റെ മുന്‍പില്‍ ഉത്തരം നല്‍കേണ്ടിവരും. അതിനുവേണ്ടിയുള്ള നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു കഴിഞ്ഞെന്നും വേണ്ടി വന്നാല്‍ അതിനായി അന്താരാഷ്ട്ര സഹകരണം തേടുമെന്നും ഫാ.ലൊംബാര്‍ദി അറിയിച്ചു.







All the contents on this site are copyrighted ©.