2012-05-16 16:01:10

"വിജാതീയരുടെ അങ്കണം" സ്പെയിനില്‍


16 മെയ് 2012, ബാര്‍സലോണ
ഈശ്വര വിശ്വാസമില്ലാത്തവരോട് ക്രിയാത്മക സംവാദം നടത്തുന്നതിനായി സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ “വിജാതീയരുടെ അങ്കണം” എന്ന സംവാദ വേദിയുടെ സമ്മേളനം മെയ് 17, 18 തിയതികളില്‍ സ്പെയിനിലെ ബാര്‍സെലോണെയില്‍ നടക്കും. ‘കലയും സൗന്ദര്യവും ആധ്യാത്മികതയും’ എന്നതാണ് സംവാദത്തിന്‍റെ പ്രമേയം. വിശ്വപ്രശസ്ത ചിത്രകാരന്‍മാരേയും ശില്‍പികളെയും ലോകത്തിനു സമ്മാനിച്ചിട്ടുള്ള നാടാണ് ബാര്‍സെലോണ. അന്നാട്ടുകാരായ കലാകാരന്‍മാര്‍ ഹ്വാന്‍ മീറോ, സാല്‍വദോര്‍ ദാലി, അന്തോണിയോ ഗൗദി തുടങ്ങിയവരോടുള്ള ആദര സൂചകമായാണ് ‘കലയും സൗന്ദര്യവും ആധ്യാത്മികതയും’ എന്ന പ്രമേയം തിരഞ്ഞെടുത്തതെന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാന്‍ങ്കോ റവാസി പറഞ്ഞു. കര്‍ദിനാള്‍ റവാസിയെ കൂടാതെ ബാര്‍സലോണ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് മാര്‍ട്ടിനെസ് സിസ്റ്റാക്, വിവിധ മതനേതാക്കള്‍, കലാകാരന്‍മാര്‍, പണ്ഡിതര്‍, ചിന്തകര്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ എന്നിവരും ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കും.








All the contents on this site are copyrighted ©.