16 മെയ് 2012, ന്യൂയോര്‍ക്ക് കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തു
സൂക്ഷിക്കുന്നത് കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണകരമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍
ബാന്‍ കി മൂണ്‍. മെയ് 15ാം തിയതി ഐക്യരാഷ്ട്ര സഭ കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര
ദിനമായി ആചരിച്ചതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.
കുടുംബങ്ങളുടെ സാമ്പത്തീക ഭദ്രതയും വൈകാരിക സുരക്ഷയും സമൂഹത്തിന്‍റെ സാമ്പത്തിക – സാംസ്ക്കാരിക
വളര്‍ച്ചയ്ക്കു സഹായിക്കും. അതിനെക്കുറിച്ചുള്ള സാമൂഹ്യ അവബോധം വര്‍ദ്ധിച്ചു വരുന്നുണ്ട്.
കെട്ടുറപ്പുള്ള കുടുംബ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ തൊഴില്‍ മേഖലകള്‍ ആസൂത്രണം
ചെയ്യാന്‍ സര്‍ക്കാരുകളും ഇതര തൊഴില്‍ ദാതാക്കളും ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍
ഇനിയും ഏറെ മെച്ചപ്പെടാന്‍ സര്‍ക്കാരും സ്വകാര്യ മേഖലയും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും
ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.