2012-05-09 15:21:08

അനധികൃത ഖനിയില്‍ അസ്തമിക്കുന്ന ബാല്യങ്ങള്‍


09 മെയ് 2012, അബൂജ
നൈജീരിയായിലെ അനധികൃത ഖനികളില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥയ്ക്കെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സംഘടന (Human Rights Watch) രംഗത്ത്.
ഉത്തര നൈജീരിയായിലെ സാംഫറ സംസ്ഥാനത്ത് അനധികൃത സ്വര്‍ണ്ണഖനികളില്‍ അടിമവേല ചെയ്യുന്ന നാനൂറിലധികം കുട്ടികള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിഷവാതകമേറ്റ് മരണമടഞ്ഞു. ആയിരക്കണക്കിനു കുട്ടികള്‍ ഗുരതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും സംഘടന അറിയിച്ചു. കുട്ടികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവാകാശ സംഘടന ആവശ്യപ്പെട്ടു. പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യമാക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സംഘടന ഒരു ബോധവല്‍ക്കരണ പരിപാടി നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ നടത്തുന്നുണ്ട്.








All the contents on this site are copyrighted ©.