2012-05-08 17:43:11

പ്രവാസികള്‍ക്കുവേണ്ടിയുള്ള കത്തോലിക്കാസഭയുടെ ബോധവല്‍ക്കരണം പ്രശംസനീയം: മന്ത്രി കെ.സി. ജോസഫ്


08 മെയ് 2012, കൊച്ചി
വിദേശ രാജ്യങ്ങളിലേക്കു ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്കുവേണ്ടി കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന സമഗ്രബോധവല്‍ക്കരണ പദ്ധതി പ്രശംസനീയവും മാതൃകാപരവുമാണെന്ന് കേരള സംസ്ഥാന നോര്‍ക്കവകുപ്പിന്‍റെ ചുമതലയുള്ള സാംസ്ക്കാരിക വകുപ്പു മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. കെ.സി.ബി.സിയും കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയും (ഐ.ഒ.എം) സംയുക്തമായി ആസൂത്രണം ചെയ്തിരിക്കുന്ന ബോധനവല്‍ക്കരണ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സമ്പദ്ഘടന പ്രവാസികളുടെ വരുമാനത്തെകൂടി ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പ്രവാസികളില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അവരില്‍ പലരും വിദേശ രാജ്യങ്ങളില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രവാസികള്‍ക്കുവേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ താഴെത്തട്ടിലെ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കുമെന്നും മന്ത്രി കെ.സി. ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.