2012-05-07 16:02:13

സഭാസമൂഹം ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും


07 മെയ് 2012, കാഞ്ഞിരപ്പള്ളി
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചറിഞ്ഞ് ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും ആകുവാന്‍ സഭാസമൂഹത്തിനാകണമെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ രൂപതയുടെ 9-ാം പാസ്ററല്‍ കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. സഭാത്മക സാമൂഹ്യ ജീവിതത്തില്‍ വിശ്വാസിസമൂഹം ജനഹിതമല്ല ദൈവഹിതമാണ് തേടേണ്ടതെന്നും മാര്‍ ജോസഫ് പവ്വത്തില്‍ പ്രസ്താവിച്ചു. ദൈവഹിതം തിരിച്ചറിയുമ്പോഴാണ് സഭയ്ക്കും സമൂഹത്തിനും നന്മയേകി നിസ്വാര്‍ത്ഥ സേവകരായി നമുക്കു മാറുവാന്‍ കഴിയുന്നത്. ഇന്നിന്റെ വെല്ലുവിളികളില്‍ ജാഗ്രതപാലിക്കുക മാത്രമല്ല , ധൈര്യപൂര്‍വ്വം അതിജീവിക്കുവാനുള്ള ആര്‍ജ്ജവം കൈവരിച്ച് ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ നമുക്കാകണം. സഭയുടെ വീക്ഷണങ്ങളും വിശ്വാസനിലപാടുകളും സഭാമക്കളിലും പൊതുസമൂഹത്തിലും പ്രതിഫലിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും അല്മായ സമൂഹം നിറവേറ്റണമെന്ന് മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.