2012-05-07 16:01:46

നേത്രചികിത്സാ രംഗത്തെ വളര്‍ച്ച പ്രതീക്ഷാജനകം


07 മെയ് 2012, വത്തിക്കാന്‍
അന്ധതയ്ക്കും കാഴ്ച്ചക്കുറവിനുമെതിരേ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പരിശ്രമങ്ങളുടെ ഫലങ്ങള്‍ പ്രതീക്ഷാജനകം. അന്ധതയേയും കാഴ്ച്ചക്കുറവിനേയും കുറിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ റോമില്‍ നടന്ന ദ്വിദിന പഠനശിബിരമാണ് നേത്ര ചികിത്സാരംഗത്തെ പുരോഗതിയെക്കുറിച്ചു വിലയിരുത്തിയത്. അന്ധതയും കാഴ്ച്ചക്കുറവും അനുഭവിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ആഗോള തലത്തിലുള്ള നേത്രചികിത്സാ പദ്ധതികള്‍ക്കു സാധിക്കുന്നുണ്ടെന്ന് പ്രശസ്ത നേത്രചികിത്സാ വിദഗ്ദന്‍ ഡോ. സില്‍വിയോ പൗലോ മരിയോത്തി സമ്മേളനത്തില്‍ വ്യക്തമാക്കി. 2004ാം ആണ്ടില്‍ നേത്രസംബന്ധമായ രോഗബാധിതരുടെ എണ്ണം 314 ദശലക്ഷം ആയിരുന്നു; എന്നാല്‍ 2010ല്‍ അതു 285 ദശലക്ഷമായി കുറഞ്ഞു. നേത്ര ചികിത്സാരംഗത്തെ നേട്ടങ്ങള്‍ പ്രതീക്ഷാ ജനകമാണെങ്കിലും ലോകമെമ്പാടുമുള്ള അനേകര്‍ക്ക് നേത്ര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നു വിലയിരുത്തിയ സമ്മേളനം അതിനു കാരണമായ സാമൂഹ്യ സാമ്പത്തീക പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.









All the contents on this site are copyrighted ©.