2012-05-03 12:24:00

സിറിയ: വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് യു.എന്‍


02 മെയ് 2012, ന്യൂയോര്‍ക്ക്
സിറിയന്‍ സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചുകൊണ്ട് അക്രമത്തില്‍ നിന്നു പിന്തിരിയണമെന്ന് യു.എന്‍ ഉപകാര്യദര്‍ശി ഹെര്‍വേ ലാഡൂസ് മെയ് ഒന്നാം തിയതി ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
ഐക്യരാഷ്ട്രസഭയുടെയും അറബ് ലീഗിന്റെയും സംയുക്ത ദൂതനായ കോഫി അന്നന്‍ മുന്നോട്ടു വച്ച സമാധാനപദ്ധതിപ്രകാരം സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കപെടുന്നുണ്ടോ എന്നറിയാന്‍ 300 അംഗ നീരിക്ഷക സംഘത്തിനും യു.എന്‍ രൂപം നല്‍കിയിട്ടുണ്ട്. യു.എന്‍ നിരീക്ഷക സംഘത്തിന്‍റെ തലവന്‍ മേജര്‍ ജനറല്‍ റോബര്‍ട്ട് മൂഡ് ഞായറാഴ്ച ഡമാസ്ക്കസിലെത്തി. നിരീക്ഷക സംഘം മൂന്നു മാസം സിറിയയില്‍ പ്രവര്‍ത്തിക്കും.








All the contents on this site are copyrighted ©.