2012-05-01 15:47:40

ശുദ്ധജല സംരക്ഷണത്തെക്കുറിച്ചുള്ള വട്ടമേശ സമ്മേളനം റോമില്‍


01 മെയ് 2012, റോം
വരും തലമുറകള്‍ക്കുവേണ്ടി ശുദ്ധ ജലം കാത്തു സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച ചര്‍ച്ച ചെയ്യാനായി കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഒരു വട്ടമേശ സമ്മേളനം മെയ് 3ാം തിയതി വ്യാഴാഴ്ച റോമില്‍ നടക്കും. നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി ഹരിതഉടമ്പടി (Greenaccord N.G.O) സന്നദ്ധ സംഘടനയും സംയുക്തമായി നടത്തുന്ന വട്ടമേശ സമ്മേളനത്തില്‍ ജല വിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഈ വിഷയത്തില്‍ പരിശുദ്ധ സിംഹാസനം നല്‍കുന്ന പ്രബോധനങ്ങളെക്കുറിച്ചും വിലയിരുത്തും.
നാല്‍പ്പതു ദിവസങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സിലെ മാര്‍സ്യെയില്‍ (മാര്‍ച്ച് 12 – 17) നടന്ന ആറാമത് ലോക ജല ഉച്ചകോടി വലിയ പ്രതീക്ഷകള്‍ക്കു വക നല്‍കാതെ സമാപിച്ച പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ജലവിഭവ സംരക്ഷണത്തെക്കുറിച്ചുള്ള വട്ടമേശ സമ്മേളനം നടക്കുന്നത്. ആറാമത് ലോക ജല ഉച്ചകോടിയില്‍ പരിശുദ്ധ സിംഹാസനം അവതരിപ്പിച്ച പ്രബന്ധവും ഉച്ചകോടിയുടെ സമാപന സന്ദേശവും വ്യാഴാഴ്ച നടക്കുന്ന വട്ടമേശ സമ്മേളനത്തില്‍ വിശകലന വിധേയമാകും.








All the contents on this site are copyrighted ©.