2012-05-01 15:47:04

മാര്‍പാപ്പ റോമിലെ തിരുഹൃദയ സര്‍വ്വകലാശാല സന്ദര്‍ശിക്കുന്നു


01 മെയ് 2012, റോം
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെയ് മൂന്നാം തിയതി വ്യാഴാഴ്ച റോമിലെ തിരുഹൃദയ (Sacro Cuore) കത്തോലിക്കാ സര്‍വ്വകലാശാല സന്ദര്‍ശിക്കും. സര്‍വ്വകലാശാല വൈദ്യശാസ്ത്ര – ശസ്ത്രക്രിയാ വിഭാഗം ആരംഭിച്ചതിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പേപ്പല്‍ സന്ദര്‍ശനം. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സര്‍വ്വകലാശാലയിലെത്തുന്ന മാര്‍പാപ്പയ്ക്കു സര്‍വ്വകലാശാല അങ്കണത്തില്‍ വച്ചു റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ അഗസ്റ്റീനോ വല്ലീനി, മിലാന്‍ ‌അതിരൂപതാധ്യക്ഷനും ടൊണിയോളെ വിദ്യാപീഠത്തിന്‍റെ അദ്ധ്യക്ഷനുമായ കര്‍ദിനാള്‍ ആഞ്ചലോ സ്ക്കോള എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വൈദ്യശാസ്ത്ര വിഭാഗം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ അതിനുശേഷം സര്‍വ്വകലാശാലയിലെ അധ്യാപക – വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കും. സര്‍വ്വകാലാശാല അധികൃതരുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രതിനിധി സംഘത്തോടു കൂടിക്കാഴ്ച്ച നടത്തിയ ശേഷം 12.10ന് മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങും.








All the contents on this site are copyrighted ©.