2012-05-01 15:48:02

നൈജീരിയായിലെ ഭീകരാക്രമണം യുക്തിക്കു നിരക്കാത്തത് : ആര്‍ച്ചുബിഷപ്പ് കയിഗ്മ


01 മെയ് 2012, വത്തിക്കാന്‍
നൈജീരിയായിലെ ഭീകരാക്രമണം യുക്തിക്കു നിരക്കുന്നതല്ലെന്ന് നൈജീരിയായിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഇഗ്നാത്തിയോസ് കയിഗ്മ. തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് കയിഗ്മ ഇപ്രകാരം പ്രസ്താവിച്ചത്. വടക്കന്‍ നൈജീരിയായിലെ കനോ നഗരത്തിലെ ബയറോ സര്‍വ്വകലാശാലയില്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന്‍റെ നടുക്കത്തില്‍ നിന്നു ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച്ച മുന്‍പ് തന്‍റെ രൂപതയില്‍ നടന്ന ആക്രമണത്തില്‍ പതിനാലുപേര്‍ കൊല്ലപ്പെട്ടുവെന്ന് അനുസ്മരിച്ച അദ്ദേഹം ആക്രമണ പരമ്പര എന്ന് ആശങ്ക പ്രകടിപ്പിച്ചു.

അതിനിടെ തിങ്കളാഴ്ച വടക്കന്‍ നൈജീരിയായിലെ ജാലിംഗോ പട്ടണത്തില്‍ പോലീസിന്‍റെ വാഹനവ്യൂഹത്തിനു നേരെ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.









All the contents on this site are copyrighted ©.